കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) മത്സ്യരോഗ നിര്‍ണയത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ലബോറട്ടറി പ്രവര്‍ത്തനസജ്ജമായി. ലോക ഫിഷറീസ് ദിനമായ ചൊവ്വാഴ്ച മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അത്യാധുനിക മത്സ്യരോഗ നിര്‍ണയ ലബോറട്ടറി നാടിന് സമര്‍പ്പിക്കും. കുഫോസ് സെമിനാര്‍ ഹാളില്‍ ചൊവ്വാഴ്ച രാവിലെ 9.30 ന് നടക്കുന്ന ചടങ്ങില്‍ എം. സ്വരാജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ദേശിയ ഫിഷറീസ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക സഹായത്തോടെയാണ് അത്യാധുനിക മത്സ്യരോഗ നിര്‍ണയ ലബോറട്ടറി കുഫോസില്‍ സ്ഥാപിച്ചിരിക്കുന്നത്.