കൊച്ചി: യാത്രി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം മുതല്‍ ശബരിമല തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ബുധനാഴ്ച മുതലാണ് എ.സി. ബസ്, താമസം, അഭിഷേകം, പ്രസാദം എന്നീ സൗകര്യങ്ങളോടെ തീര്‍ത്ഥാടനം ആരംഭിക്കുന്നത്. കണ്ണൂര്‍, ഗുരുവായൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം 1,500, 1,300, 1,200 രൂപ നിരക്കില്‍ സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. മണ്ഡല നടതുറപ്പ് പ്രമാണിച്ച് ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയുള്ള യാത്രകള്‍ക്ക് കണ്ണൂരില്‍ നിന്ന് 1,000 രൂപയ്ക്കും ഗുരുവായൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് 800 രൂപയ്ക്കും സീറ്റ് ബുക്ക് ചെയ്യാം. വിവരങ്ങള്‍ക്ക്: 80890 35342.