കൊച്ചി: ദേശീയ കലാ സംസ്‌കൃതി സംസ്ഥാന ക്യാമ്പിന് തുടക്കമായി. സംസ്ഥാന ചെയര്‍മാന്‍ മമ്മി സെഞ്ച്വറി പതാക ഉയര്‍ത്തി. തുടര്‍ന്ന് നിര്‍വാഹക സമിതി യോഗം നടന്നു. വെള്ളിയാഴ്ച രാവിലെ 10ന് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നാലു മണിക്ക് സമാപന സമ്മേളനം മന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്യും.