കൊച്ചി: കൊച്ചി തുറമുഖ ചാനലിലൂടെ പ്രവേശിക്കുന്ന എല്ലാ മത്സ്യബന്ധന യാനങ്ങളും പ്രത്യേകിച്ച് ട്രോളിങ് ബോട്ടുകളും കാരിയര്‍ പിടിപ്പിച്ച ഇന്‍ബോര്‍ഡ് വള്ളങ്ങളും കര്‍ശനമായി വേഗ പരിധി പാലിക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. അമിതവേഗത്തില്‍ പോകുന്ന യാനങ്ങള്‍ പിടിച്ചെടുത്ത് നടപടികള്‍ക്കായി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കൈമാറും.