കൊച്ചി: ആരോഗ്യകരമായ ചുറ്റുപാടും ശുചിത്വവും ഉറപ്പാക്കി മത്സ്യവിപണനം നടത്തുന്നതിന് താത്പര്യമുള്ള മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്ന് ഫിഷ് ഔട്ട്‌ലെറ്റ് ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഫിഷറീസ് വകുപ്പ് മുഖേന തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കാസര്‍കോട് ജില്ലകളിലാണ് ഇത്തരം ചെറുകിട മത്സ്യവില്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. 200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ക്രമീകരിക്കുന്ന യൂണിറ്റിന്റെ അടങ്കല്‍ തുക 10 ലക്ഷം രൂപയാണ്. ഏഴു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും മൂന്നു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. തത്പരരായ മത്സ്യത്തൊഴിലാളി വനിതകള്‍ 31-ന് മുന്‍പായി അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ സമര്‍പ്പിക്കണം.