കൊച്ചി: അലങ്കാര മത്സ്യങ്ങളുടെ ഉത്പാദനവും വിപണനവും നിരോധിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ഓര്‍ണമെന്റല്‍ ഫിഷ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

സി.എം.എഫ്.ആര്‍.ഐ.ക്ക് മുന്നില്‍ നടന്ന ധര്‍ണ എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണവും മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് വിഷയാവതരണവും നടത്തി.

ഓര്‍ണമെന്റ് ഫിഷ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ബേബി അധ്യക്ഷത വഹിച്ചു. പ്രൊഫ. ശിവരാജന്‍, അബ്ദുള്‍ റഷീദ്, ഷബീര്‍ രാജ്, കിരണ്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. ഗോപാലകൃഷ്ണനെയും എം.പി.ഇ.ഡി.എ. ജോയിന്റ് ഡയറക്ടര്‍ ഡോ. അനില്‍കുമാറിനെയും സന്ദര്‍ശിച്ച് നിവേദനം നല്‍കി.