കൊച്ചി: തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ ബി.എ. വായ്പാട്ട് (വോക്കല്‍), വീണ, വയലിന്‍, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി സംഗീതം, ചെണ്ട, മദ്ദളം എന്നീ ബിരുദ പഠനത്തിന് അപേക്ഷ ക്ഷണിച്ചു. നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബി.എഫ്.എ. ചിത്രകല, ശില്പ കല, പരസ്യകല എന്നീ കോഴ്‌സുകള്‍ക്കും അവസരമുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാ ഫോറം 22 മുതല്‍ ഓഫീസില്‍ നിന്നു ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2779757.

.