കൊച്ചി: കര്‍ഷകരുടെ സഹകരണത്തോടെ അവരുടെ കൃഷിയിടങ്ങളില്‍ കരിമീന്‍ വിത്ത് ഉത്പാദനം നടത്തി, കൃഷിവിജ്ഞാന കേന്ദ്രം വഴി വിപണനം ചെയ്യാനുള്ള പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ, 50 സെന്റില്‍ കുറയാതെ ഓരു ജലാശയങ്ങളുള്ള കര്‍ഷകര്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റു ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
ഹൈദരാബാദ് ദേശീയ മത്സ്യക്കൃഷി വികസന ബോര്‍ഡിന്റെ സഹകരണത്തോടെ ആയിരിക്കും പദ്ധതി നടപ്പാക്കുക.
താത്പര്യമുള്ളവര്‍ കൃഷിവിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8281757450.