കൊച്ചി: തനിമ സാഹിത്യവേദി കേരളയുടെ 2015-ലെ തനിമ പുരസ്‌കാരം ഇ.എം. സക്കീര്‍ ഹുസൈന്. ആത്മീയത വിഷയമാക്കി എഴുതിയ 'യെരുശലേമിന്റെ സുവിശേഷം' എന്ന കൃതിയാണ് അവാര്‍ഡിനായി പരിഗണിച്ചതെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മെയ് അവസാന വാരം ആലുവയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും. പത്ര സമ്മേളനത്തില്‍ തനിമ സാഹിത്യവേദി കേരള ജനറല്‍ സെക്രട്ടറി ഡോ. ജമീല്‍ അഹ്മദ്, സെക്രട്ടറി സലിം കുരിക്കളകത്ത്, എറണാകുളം ജില്ലാ പ്രസിഡന്റ് സദക്കത്ത്, സെക്രട്ടറി എം.കെ. അന്‍സാര്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.