കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 ഭരണത്തെക്കുറിച്ച് പഠിക്കുന്നതിന് ആം ആദ്മി നേതാക്കളെത്തി. രണ്ടര വര്‍ഷം പിന്നിട്ട ട്വന്റി 20 യുടെ ഭരണരീതിയും കാഴ്ചപ്പാടുകളും ഭാരവാഹികള്‍ ചോദിച്ചറിഞ്ഞു. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിങ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ കമ്മിറ്റിയംഗവും എം.എല്‍.എയും മുന്‍ ഡല്‍ഹി നിയമ മന്ത്രിയുമായ സോമനാഥ് ഭാരതി, പാര്‍ട്ടിയുടെ സംസ്ഥാന സമിതി കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ തുടങ്ങിയവരാണ് ട്വന്റി 20-യുടെ എക്‌സിക്യൂട്ടിവ് അംഗങ്ങളുമായും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബുമായും ചര്‍ച്ച നടത്തിയത്.