കിഴക്കമ്പലം: തകര്‍ന്നുകിടക്കുന്ന കിഴക്കമ്പലം -പള്ളിക്കര റോഡ് പുനരുദ്ധാരണം ഉടന്‍ ആരംഭിക്കും. റോഡിലെ കിഴക്കമ്പലം ടൗണിലെ വളവുകളില്‍ ടൈല്‍ (പേവിങ് ടൈല്‍സ്) വിരിക്കുമെന്ന് കെ.എസ്.ടി.പി. അറിയിച്ചു.

അധികഭാരം കയറ്റുന്ന ടോറസ് പോലുള്ള വാഹനങ്ങള്‍ റോഡിലെ വളവുകളില്‍ തിരിയുമ്പോള്‍ റോഡിനു നാശം സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടൈല്‍ വിരിക്കുന്നതെന്ന് കെ.എസ്.ടി.പി. അധികൃതര്‍ അറിയിച്ചു.

അതിനിടെ, വൈകുന്നേരങ്ങളിലെ കനത്ത മഴയില്‍ തകര്‍ന്ന റോഡിലൂടെയുള്ള യാത്ര കൂടുതല്‍ ദുര്‍ഘടമായി. ജി.എസ്.ബി. ഉപയോഗിച്ച് അടച്ചിരുന്ന കുഴികള്‍ വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ചെളിനിറഞ്ഞതിനാല്‍ കാല്‍നടയാത്രയും കൂടുതല്‍ ദുര്‍ഘടമായിട്ടുണ്ട്.