കിഴക്കമ്പലം: മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവ മാതാവിന്റെ എട്ടുനോമ്പുപെരുന്നാള്‍ വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 7.30 ന് വിശുദ്ധ കുര്‍ബാന മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത, തുടര്‍ന്ന് ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഓര്‍മപ്പെരുന്നാള്‍, പാച്ചോര്‍ നേര്‍ച്ച.
10 ന് കൊടിയേറ്റ് വികാരി ഫാ.സജി കുര്യാക്കോസ് ചമ്പിലില്‍, വൈകീട്ട് സന്ധ്യാപ്രാര്‍ഥന, പ്രസംഗം ഫാ.ടിജു വര്‍ഗീസ് പൊന്‍പള്ളി.