കാലടി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയില്‍ 'കുടിപ്പള്ളിക്കൂടം' ആരംഭിച്ചു. നാഗാര്‍ജുന ഡയറക്ടര്‍ ഡോ. കെ. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കല്‍ അധ്യക്ഷനായി.

സെക്രട്ടറി കെ.കെ. വിജയന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി, ഉഷ മാനാട്ട്, എ. ഫിലിപ്പ്, ജോളി പി. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

താലൂക്കില്‍ കുടിപ്പള്ളിക്കൂടം പ്രവര്‍ത്തിക്കുന്ന ഏക ലൈബ്രറിയാണിത്. പരമ്പരാഗത രീതിയില്‍ മണലില്‍ എഴുതിപഠിപ്പിക്കുന്നു. രണ്ടുമാസം കൊണ്ട് കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കും.