മരട്: മരടിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കെ. ബാബു എംഎല്‍എയെ കൊട്ടാരം ജങ്ഷനില്‍ സിഐടിയു തൊഴിലാളികള്‍ കരിങ്കൊടി കാട്ടാന്‍ ശ്രമം.
 
എന്നാല്‍, ബാബു സഞ്ചരിച്ച കാര്‍ തിരിച്ചറിയാന്‍ പറ്റാതിരുന്നതിനാല്‍ ഇതിന് കഴിഞ്ഞില്ല. ഇതിനുശേഷം സ്‌കൂളിലെത്തിയ ബാബുവിന് മുന്നില്‍ കരിങ്കൊടി പ്രതിഷേധം നടന്നു.

നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.എ. ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു ഇത്. ബാര്‍കോഴക്കേസില്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.