ഫോര്‍ട്ടുകൊച്ചി: 'കൊച്ചിയുടെ പൈതൃക സംരക്ഷണവും വികസന പ്രവര്‍ത്തനങ്ങളും' എന്ന വിഷയത്തില്‍ ഇഫ്ചാറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ പ്രൊഫ. കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. ഇഫ്ചാറ്റ് പ്രസിഡന്റ് പി.ജി. ലോറന്‍സ് അധ്യക്ഷത വഹിച്ചു.

ഡോ. പ്രതിമാ ആഷര്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, മുന്‍ എം.പി. ചാള്‍സ് ഡയസ്, എം.എം. സലീം, ജെ. സോളമന്‍, പി.ടി. ബോണിഫസ്, എസ്.ആര്‍. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.