ഫോര്‍ട്ടുകൊച്ചി: കൊച്ചി കായലില്‍ ഒഴുക്കില്‍ അകപ്പെട്ട നാല് യുവാക്കളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. ഫോര്‍ട്ട്‌കൊച്ചി കല്‍വത്തി പാലത്തിന് സമീപത്തു നിന്ന് കായലിലേക്ക് നീന്തിയ കല്‍വത്തി സ്വദേശികളായ റമീസ് (20), ഷെബിന്‍ (19), ആഷിക് (19), ഷെഫീക് (19) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ചെറുപ്പക്കാര്‍ കൂട്ടത്തോടെ കായലിലേക്ക് നീന്തുമ്പോള്‍, കൂട്ടത്തില്‍ നാലുപേര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന വഞ്ചിക്കാരാണ് കോസ്റ്റല്‍ പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് എ.എസ്.ഐ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവാക്കളെ രക്ഷപ്പെടുത്തുകയായിരുന്നു.