ഫോര്‍ട്ടുകൊച്ചി: വൈകല്യങ്ങളോട് പൊരുതി ജീവിക്കുന്ന കൊച്ചിക്കാരന്‍ മഷൂദിന്റെ (മച്ചു) ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി. പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. ഫോര്‍ട്ടുകൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിലാണ് പ്രദര്‍ശനം. കാലുകള്‍ ശോഷിച്ചതിനാല്‍ നടക്കാന്‍പോലും കഴിയാത്ത മച്ചു കിടന്നുകൊണ്ടാണ് പലപ്പോഴും ചിത്രം വരയ്ക്കുന്നത്. ഇതാദ്യമായാണ് മച്ചുവിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. കെ.ജെ. മാക്‌സി എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം.എം. സലീം അധ്യക്ഷത വഹിച്ചു.