ഫോര്‍ട്ടുകൊച്ചി: കൊച്ചിന്‍ വികസനവേദിയുടെ വാര്‍ഷികാഘോഷം ഫോര്‍ട്ടുകൊച്ചിയില്‍ മുന്‍ മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇന്ദു ജ്യോതിഷ് അധ്യക്ഷത വഹിച്ചു. നവാഗത കൗണ്‍സിലര്‍ക്കുള്ള സേവാരത്‌ന പുരസ്‌കാരം കൗണ്‍സിലര്‍ ഷൈനി മാത്യൂവിന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബു സമ്മാനിച്ചു.

കൗണ്‍സിലര്‍ ടി.കെ. അഷറഫ്, പി.എച്ച്. നാസര്‍, മുഹമ്മദ് അബ്ബാസ്, വി.എച്ച്. ഷിഹാബുദ്ദീന്‍, സൗമ്യ അബ്ദു, കെ.ബി. ജബ്ബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.