ഫോര്‍ട്ടുകൊച്ചി: നവീകരിച്ച ഫോര്‍ട്ടുകൊച്ചി വെളി സെയ്ന്റ് ജോസഫ് പള്ളിയുടെ ആശീര്‍വാദ കര്‍മം ആലപ്പുഴ മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ നിര്‍വഹിച്ചു. സഹമെത്രാന്‍ ഡോ. ജെയിംസ് ആനപ്പറമ്പിലും ദേവാലയം സന്ദര്‍ശിച്ചു. പള്ളിയിലെ തിരുനാളിന് തുടക്കംകുറിച്ച് ഫാദര്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ കൊടിയേറ്റി.