ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ആള്‍ ശക്തമായ തിരയില്‍പ്പെട്ട് ഒഴുകിപ്പോയി. സംഭവം കണ്ടുനിന്ന മട്ടാഞ്ചേരി സ്വദേശികളായ എ. ജലാല്‍, ജോയി എന്നിവര്‍ നീന്തിച്ചെന്ന് ഇയാളെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ടുദിവസമായി കടല്‍ പ്രക്ഷുബ്ധമാണ്. ഇത് കണക്കിലെടുക്കാതെയാണ് ഇയാള്‍ കടലില്‍ ഇറങ്ങിയത്.

തിര ശക്തമായതിനാല്‍ തിങ്കളാഴ്ചയും അധികംപേര്‍ കുളിക്കാനിറങ്ങിയില്ല. നീന്തല്‍ അറിയാവുന്നവര്‍ക്ക് പോലും മുന്നോട്ട് നീങ്ങാനാവുന്നില്ലെന്നും ഈ സമയത്ത് കടലില്‍ കുളിക്കാനിറങ്ങുന്നത് സൂക്ഷിക്കണമെന്നും ഇയാളെ രക്ഷിച്ച ജനകീയ സമിതി ഭാരവാഹി ജലാല്‍ പറഞ്ഞു.