ഫോര്‍ട്ടുകൊച്ചി: അമരാവതി ജനാര്‍ദന ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി മാധവ്ഭട്ട് കൊടിയേറ്റി. നിത്യവും പുണ്യാഹവാചനം, ഗണപതിഹോമം, പഞ്ചഗവ്യഹോമം, ആദിത്യാദി നവഗ്രഹപൂജ എന്നീ ചടങ്ങുകളും രാവിലേയും വൈകീട്ടും കാഴ്ചശീവേലിയും ഉണ്ടാവും. രാത്രി അശ്വവാഹന ശീവേലിയും ഐരാവതവാഹന ശീവേലിയും ഉണ്ടാവും. 26, 27 തീയതികളില്‍ ദിഗ്വിജയം. 28-ന് രാത്രി പള്ളിവേട്ട, സംഗീതക്കച്ചേരി എന്നിവയുണ്ടാകും. 29-നാണ് ആറാട്ട് ഉത്സവം. രാവിലെ കാഴ്ചശീവേലി, വഞ്ചിയെടുപ്പ്, രുദ്രാഭിഷേകം, പഞ്ചാമൃതാഭിഷേകം, പല്ലക്ക് ശീവേലി എന്നിവയുണ്ടാകും. 30-ന് തോരണം എഴുന്നള്ളിപ്പ്, ചക്രതീര്‍ത്ഥക്കുളത്തില്‍ ആറാട്ടുകുളി എന്നിവയുമുണ്ടാകും.