ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൊച്ചി തുറമുഖ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമിയില്‍ അനധികൃതമായി സ്ഥാപിച്ച കടകള്‍ നീക്കം ചെയ്തു. പോര്‍ട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. കടകള്‍ പലതും കടക്കാര്‍ നേരത്തെ പൊളിച്ച് നീക്കിയിരുന്നു. ശേഷിക്കുന്ന ൈകയേറ്റങ്ങളാണ് പൊളിച്ചുനീക്കിയത്.