ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനിയില്‍ നടക്കുന്ന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്‍ ആന്‍ഡ് ഔട്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫോര്‍ട്ട്‌കൊച്ചി പോലീസ് ടീം വിജയികളായി. മികച്ച കളിക്കാരനായി പൊലീസ് ടീമിലെ ലാല്‍ വര്‍ഗീസിനെ തിരഞ്ഞെടുത്തു. മട്ടാഞ്ചേരി അസി.പോലീസ് കമ്മിഷണര്‍ എസ്.വിജയന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. രാജ്കുമാര്‍ സമ്മാന വിതരണം നടത്തി. ചടങ്ങില്‍ പഴയകാല ഫുട്‌ബോള്‍ താരങ്ങളായ സേവ്യര്‍ പയസ്, ടി.എ. ജാഫര്‍ എന്നിവരെ ആദരിച്ചു. കൊച്ചി തഹസില്‍ദാര്‍ കെ.എ. ആംബ്രോസ്, കൗണ്‍സിലര്‍ ഷീബാ ലാല്‍, ഫോര്‍ട്ട്‌കൊച്ചി എസ്.ഐ. അനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.