ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ മസ്ജിദുള്‍ ഇസ്ലാം ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇസ്ലാമിക് ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം പ്രൊഫ. കെ.വി. തോമസ് എം.പി. നിര്‍വഹിച്ചു. ജാതിക്കും മതത്തിനും അതീതമാണ് കൊച്ചിയുടെ സംസ്‌കാരമെന്നും 44 സമൂഹങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ജീവിക്കുന്ന നാടാണിതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര സംവിധായകനും, കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ മുഖ്യപ്രഭാഷണം നടത്തി. സി.എച്ച്. അബ്ദുള്‍ റഹീം അധ്യക്ഷത വഹിച്ചു. അഹമ്മദ് കബീര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, ഡൊമിനിക് പ്രസന്റേഷന്‍, എന്‍.കെ.എ. ലത്തീഫ്, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

ആര്‍ട്ട് ഫോട്ടോഗ്രാഫര്‍ ബിജു ഇബ്രാഹിമിനെ ചടങ്ങില്‍ ആദരിച്ചു. ഇതോടൊപ്പമുള്ള ആര്‍ട്ട് ഗാലറിയില്‍ ബിജു ഇബ്രാഹിമിന്റെ ഫോട്ടോ പ്രദര്‍ശനവുമുണ്ടായിരുന്നു

.