ഫോര്‍ട്ടുകൊച്ചി: ഐ.എം.എ.യുടെയും നേവി, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, വിവിധ സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെയും ആഭിമുഖ്യത്തില്‍ ഫോര്‍ട്ടുകൊച്ചിയില്‍ ലോകരോഗ്യ ദിനം ആചരിച്ചു.

രാവിലെ കൂട്ടനടത്തത്തിന് കൊച്ചിന്‍ വെസ്റ്റ് ഐ.എം.എ. പ്രസിഡന്റ് ഡോ. ദിലീപ്കുമാര്‍, ഐ.എന്‍.എസ്. ദ്രോണാചാര്യ കമാന്‍ഡിങ് ഓഫീസര്‍ സൈമണ്‍ മത്തായി, ഡോ. ലാല്‍ജി, ഭരത് ഖോന, ക്യാപ്റ്റന്‍ മോഹന്‍ദാസ്, ആന്റണി കുരീത്തറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വെളിയില്‍ നിന്നാരംഭിച്ച കൂട്ടനടത്തം വാസ്‌ക്കോ ഡ ഗാമാ സ്‌ക്വയറില്‍ സമാപിച്ചു.