ഫോര്‍ട്ടുകൊച്ചി: കൊച്ചി രൂപതയുടെ ആസ്ഥാന ദേവാലയമായ ഫോര്‍ട്ടുകൊച്ചി സാന്റാക്രൂസ് ബസലിക്കയില്‍ വ്യാഴാഴ്ച രാവിലെ നടന്ന പെസഹാ ആചരണ ചടങ്ങുകള്‍ക്ക് കൊച്ചി ബിഷപ്പ് ഡോ. ജോ സഫ് കരിയില്‍ നേതൃത്വം നല്‍കി. രാവിലെ വിശുദ്ധ തൈലം വെഞ്ചരിപ്പും പൗരോഹിത്യ വാഗ്ദാന നവീകരണ ചടങ്ങുമുണ്ടായി.

രൂപതയിലെ എല്ലാ വൈദികരും സന്ന്യസ്തരും പങ്കെടുത്തു. വൈകീട്ട് തിരുവത്താഴ കുര്‍ബാന, കാല്‍കഴുകല്‍ ശൂശ്രൂഷ, പ്രദക്ഷിണം എന്നിവയുമുണ്ടായി. ചടങ്ങുകള്‍ക്ക് ബിഷപ്പ് മുഖ്യകാര്‍മികനായി.