ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ മണ്ണില്‍, മധുവിന്റെ ശില്പമൊരുക്കി നാടകപ്രവര്‍ത്തകരുടെ പ്രണാമം. ലോക നാടക ദിനാഘോഷത്തിന്റെ ഭാഗമായി 'നാട്ടക്' ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നാടകരാവിനോടനുബന്ധിച്ചാണ് ചിത്ര-ശില്പ കലാകാരന്മാര്‍ ചേര്‍ന്ന് കടപ്പുറത്ത് മണ്‍ശില്പമൊരുക്കിയത്.

'നാടകരാവ്' ടി.എം. എബ്രാഹം ഉദ്ഘാടനം ചെയ്തു. ജെ. ശൈലജ, ഫ്രാന്‍സിസ് ഈരവേലി, ഷാബു കെ. മാധവ്, കൊച്ചിന്‍ ബാബു, ചലച്ചിത്ര നടന്മാരായ വിനയ് ഫോര്‍ട്ട്, മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാടകകലാകാരികളായ പൗളി വത്സന്‍, കെ.പി.എ.സി. ബിയാട്രിസ്, സീന ലെനിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചില്ലറ സമരം, കുഞ്ഞുണ്ണി, ചെയര്‍ തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചു.