ഫോര്‍ട്ടുകൊച്ചി: ശക്തമായ തിരയില്‍പ്പെട്ട് ഫോര്‍ട്ടുകൊച്ചിയില്‍ മീന്‍പിടിത്ത വള്ളം തകര്‍ന്നു. ഫോര്‍ട്ടുകൊച്ചി 'ദ്രോണാചാര്യ'യ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തിരയില്‍പ്പെട്ട വള്ളം ഫോര്‍ട്ടുകൊച്ചി കടപ്പുറത്തോട് ചേര്‍ന്ന പുലിമുട്ടില്‍ വന്നിടിക്കുകയായിരുന്നു.

വള്ളത്തിലുണ്ടായിരുന്ന ബീച്ച്‌റോഡ്, നടുവിലപ്പറമ്പില്‍, ആന്റണി ടി.കെ. ഹനീഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് തകര്‍ന്ന വള്ളം കരയ്ക്ക് കയറ്റിയത്. വള്ളത്തിലുണ്ടായിരുന്ന വലകളും നശിച്ചു.