ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി പട്ടാളം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കുട്ടികളുടെ ഗുസ്തി മത്സരം പി.എ. ജയന്‍ ഉദ്ഘാടനം ചെയ്തു. ടി.ജെ. ജോര്‍ജ്, ഹാറൂണ്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ റസ്ലിങ് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാതല മിനി ഗുസ്തി മത്സരങ്ങളില്‍ 30 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമാണ് പങ്കെടുത്തത്.

വിവിധ വിഭാഗങ്ങളില്‍ ഒന്നാംസമ്മാനം നേടിയവര്‍: ഫിദാ ഫാത്തിമ, കെ.എ. നന്ദന, ഇ.എ. മീര ജെസീറ, ഗ്ലോറിയ സിലന്‍ ചാര്‍ളി, ഭദ്ര പ്രേംചന്ദ്, മറിയ റാണി ജോസ്, ആന്ദ്രിയ സ്റ്റീഫന്‍, വി.ആര്‍. എലൈന, ദിവ്യ ബോണി.

ഷൗക്കത്തലി, കെ.എസ്. സാന്‍ക്യൂ, അന്‍സല്‍ കെ. ആഷിക്, ഷാജു ആന്റണി, മുഹമ്മദ് അര്‍ഷിദ്, മുഹമ്മദ് റിസ്വാന്‍, ഫ്രാന്‍സിസ് സാര്‍ഫോ, സ്രിമേഷ് എസ്. പൈ, ആദി കൃഷ്ണ.