ഫോര്‍ട്ടുകൊച്ചി: അമരാവതി ഹനുമാന്‍ ക്ഷേത്രത്തില്‍ രാമനവമിയാഘോഷത്തിന് ഞായറാഴ്ച തുടക്കമാകും. രാവിലെ എട്ടിനാണ് ധ്വജാരോഹണം. 25-ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ ഭജന, ആരതി, രാത്രി ഏഴിന് ഭജന, 8.30-ന് ആരതി എന്നിവയുണ്ടാകും. 24-ന് രാത്രി ഏഴിന് മാരുതി ഭജനമണ്ഡലിയുടെ താരക നാമജപമുണ്ടാകും.

25-ന് രാവിലെ ഭജന, ഉച്ചയ്ക്ക് 12-ന് സഹസ്രനാമാര്‍ച്ചന, മഹാ ആരതി, രാത്രി എട്ടിന് വീഥി പ്രദക്ഷിണം, 10-ന് സംയുക്ത ഭജന എന്നിവയുണ്ടാകും.