ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി അമരാവതി ആല്‍ത്തറ ഭഗവതീക്ഷേത്രത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയില്‍ കൊച്ചി നഗരസഭ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതിനെതിരേ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ സമരം നടത്തി. ജനാര്‍ദന ദേവസ്വം മാനേജിങ് ട്രസ്റ്റി ജി. മഹേഷ് സമരം ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.