ഫോര്‍ട്ടുകൊച്ചി: കൊച്ചിന്‍ വൈഡ്‌സിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചുനല്‍കി വനിതാ ദിനാഘോഷം. ഫോര്‍ട്ടുകൊച്ചി, ചെല്ലാനം മേഖലാ കമ്മറ്റികള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വനിത ദിനാഘോഷ പരിപാടികള്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മാനേജര്‍ സി.ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത ചാന്‍സലര്‍ ഫാദര്‍ ഷൈജു പരിയാത്തുശ്ശേരി അധ്യക്ഷത വഹിച്ചു.

മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ എസ്. വിജയന്‍, ഡോ. ജീന മാത്യു, കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, ഷീബാ ലാല്‍, സിബി പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. അഞ്ഞൂറോളം പേര്‍ അണിനിരന്ന റാലിയുമുണ്ടായി. 150 പേര്‍ക്ക് വിഗുകള്‍ നിര്‍മിക്കാനാവശ്യമായ മുടി വനിതകള്‍ മുറിച്ച് നല്‍കി.