ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റോ-റോ സര്‍വീസ് സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരേ സി.പി.എം. കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം സി.കെ. മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എം. റിയാദ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് അബ്ബാസ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജെ. ആന്റണി, ഏരിയ കമ്മിറ്റി അംഗം പി.എസ്. രാജം എന്നിവര്‍ സംസാരിച്ചു.