ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ റോ-റോ സര്‍വീസ് സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേ സി.പി.ഐ. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച സമരം കൊച്ചി മണ്ഡലം സെക്രട്ടറി എം.ഡി. ആന്റണി ഉദ്ഘാടനം ചെയ്തു. സക്കറിയ ഫെര്‍ണാണ്ടസ്, കെ.കെ. രാജു, പി.കെ. ഷിഫാസ്, അംസാദ്, എം. അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.