ഫോര്‍ട്ടുകൊച്ചി: കൊച്ചിയിലെ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സായാഹ്നക്കൂട്ടത്തിന്റെ വാര്‍ഷിക സമ്മേളനവും സംഗീത പരിപാടിയും വെള്ളിയാഴ്ച ഫോര്‍ട്ടുകൊച്ചി സി.സി.ഇ.എ. ഹാളില്‍ നടക്കും. വൈകീട്ട് 3.30ന് കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എം.കെ. അര്‍ജുനന്‍, ഉമ്പായി, കൊച്ചിന്‍ വര്‍ഗീസ്, ഐ.ടി. ജോസഫ്, പി.ഇ. ഹമീദ്, തുരുത്തില്‍ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിക്കും.