ഫോര്‍ട്ടുകൊച്ചി: 'ഷിപ്പ് ഫോര്‍ വേള്‍ഡ് യൂത്ത് ലീഡേഴ്‌സ് പ്രോഗ്രാം' പ്രകാരം കപ്പലില്‍ കൊച്ചി തുറമുഖത്തെത്തിയ ജപ്പാന്‍ യുവാക്കളുടെ സംഘം കഥകളി കാണാന്‍ ഫോര്‍ട്ടുകൊച്ചിയിലെത്തി. കേരള കഥകളി സെന്ററിലാണ് ഇവര്‍ക്കായി കഥകളി ഒരുക്കിയത്. കലാമണ്ഡലം വിജയന്റെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.

'കല്യാണസൗഗന്ധികം' കഥയാണ് അവതരിപ്പിച്ചത്. കലാമണ്ഡലം അരുണ്‍, പറവൂര്‍ സുരേഷ്, കെ. സുജീഷ്, സുജീന്ദ്രന്‍, സദനം രജീഷ്, കലാമണ്ഡലം ഹരിദാസ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്.