ഫോര്‍ട്ടുകൊച്ചി: അമരാവതി ആല്‍ത്തറ ഭഗവതീ ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവത്തിന് കൊടിയേറി. തന്ത്രി മഹേഷ് ഭട്ടിന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. താലപ്പൊലി ഉത്സവം 18-ന് സമാപിക്കും. 16-ന് തെക്കുംഭാഗം അന്നക്കളിയും 17-ന് വടക്കുംഭാഗം അന്നക്കളിയും നടക്കും.