ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ മാലിന്യത്തോടില്‍ വീണ വിദേശികളെ രക്ഷപ്പെടുത്തിയ മീന്‍ വില്‍പ്പനക്കാരനായ ഹനീഫിനെ യൂത്ത് കോണ്‍ഗ്രസ് ഫോര്‍ട്ടുകൊച്ചി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കുഴിയില്‍ വീണ അഞ്ച് വിദേശികളെയാണ് കഴിഞ്ഞ ദിവസങ്ങളിലായി ഹനീഫ് രക്ഷിച്ചത്.

ഫോര്‍ട്ടുകൊച്ചിയില്‍ നടന്ന ചടങ്ങ് എം.എം. സലീം ഉദ്ഘാടനം ചെയ്തു. ആന്‍സല്‍ ആന്റണി അധ്യക്ഷത വഹിച്ചു. ഷമീര്‍ വളവത്ത്, പി.എസ്. ഹംസക്കോയ, ഷഫീക് കത്തപ്പുര, റിയാസ് ഷരീഫ്, സനല്‍ ഈസ തുടങ്ങിയവര്‍ സംസാരിച്ചു.