ഫോര്‍ട്ടുകൊച്ചി: കൊച്ചി നഗരസഭയുടെ കീഴിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ കോക്കേഴ്‌സ് തീയേറ്റര്‍ പുനര്‍നിര്‍മാണ പദ്ധതിയില്‍ ആധുനിക ഓഡിറ്റോറിയം കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ കലാകാരന്മാര്‍ വെള്ളിയാഴ്ച വൈകീട്ട് തീയേറ്ററിനു മുന്നില്‍ സംഗീത-നാടക കൂട്ടായ്മ ഒരുക്കും.

വൈകീട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെയാണ് പരിപാടി. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ നേതൃത്വം നല്‍കും. കൊച്ചിയിലെ എല്ലാ കലാകാരന്മാരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ബേബി ജോണ്‍ ജോസഫ്, ഐ.ടി. ജോസഫ് എന്നിവര്‍ അറിയിച്ചു.

കലാകാരന്മാര്‍ പാട്ടുകള്‍ പാടും നാടകങ്ങള്‍ അവതരിപ്പിക്കും. രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടക സമിതി അറിയിച്ചു.