ഫോര്‍ട്ടുകൊച്ചി: വൈശ്യ വാണിയന്‍ സമുദായം വക അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാകും. രാവിലെ 11.30-നും 12-നും മധ്യേയാണ് കൊടിയേറ്റം. വൈകീട്ട് നൃത്തനൃത്യങ്ങള്‍, രാത്രി ഏഴിന് കാഴ്ച ശീവേലി, തായമ്പക എന്നിവയുണ്ടാകും.

12-ന് വൈകീട്ട് പറയെടുപ്പ്, 6.30-ന് പുല്ലാങ്കുഴല്‍ കച്ചേരി, രാത്രി ഏഴിന് കാഴ്ചശീവേലി, തായമ്പക. 13-ന് വൈകീട്ട് 4.30-ന് പകല്‍പ്പൂരം, 6.30-ന് നൃത്തനൃത്യങ്ങള്‍, രാത്രി 7.15-ന് ദുര്‍ഗാ നമസ്‌കാര പൂജ, 10.30-ന് ഓട്ടന്‍തുള്ളല്‍, പുലര്‍ച്ചെ താലപ്പൊലി എഴുന്നള്ളിപ്പ്.

14-ന് വൈകീട്ട് 4.30-ന് പകല്‍പ്പൂരം, ചെണ്ടമേളം, 6.30-ന് തോല്‍പ്പാവക്കൂത്ത്, രാത്രി 7.15-ന് ദുര്‍ഗാനമസ്‌കാര പൂജ, 10.30-ന് കഥകളി, പുലര്‍ച്ചെ താലപ്പൊലി എഴുന്നള്ളിപ്പ്. 15-ന് വൈകീട്ട് ഡബിള്‍ തായമ്പക, രാത്രി 7.30-ന് സംഗീതാര്‍ച്ചന, ഒമ്പതിന് തീണ്ടി പടയണി, 16-ന് വൈകീട്ട് മൂന്നിന് അന്നക്കളി, രാത്രി പത്തിന് പടയണി, 17-ന് വൈകീട്ട് മൂന്നിന് വടക്കുംഭാഗം അന്നക്കളി, രാത്രി പത്തിന് പടയണി, 18-ന് ഉച്ചയ്ക്ക് സമൂഹ അന്നദാനം, വൈകീട്ട് 6.30-ന് ഐരാവത വാഹന ശീവേലി, രാത്രി ഏഴിന് പുഷ്പാഭിഷേകം എന്നിവയുണ്ടാകും.