ഫോര്‍ട്ടുകൊച്ചി: കടല്‍ സമ്പത്ത് സംരക്ഷിക്കുന്നതിനായി ട്രോളിങ് നിരോധനം 90 ദിവസമാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച കടല്‍ സമ്മേളനം നടത്തും. ചെല്ലാനം ഫിഷിങ് ഹാര്‍ബറിനു പടിഞ്ഞാറ് തീരക്കടലില്‍ പരമ്പരാഗത വള്ളങ്ങള്‍ അണിനിരത്തിയാണ് കടല്‍ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി സെക്രട്ടറി ജാക്‌സന്‍ പൊള്ളയില്‍ അറിയിച്ചു. വള്ളത്തിലൊരുക്കുന്ന വേദിയിലാണ് സമ്മേളനം. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ചെയര്‍മാന്‍ നരേന്ദ്ര പാട്ടീല്‍ ഉദ്ഘാടനം ചെയ്യും.