ചെറായി: ചെറിയ മീനുകളെ കണ്ട് ആരും വലയിടരുതെന്ന് ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലില്‍ പോകുന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികളോട് ഫിഷറീസ് വകുപ്പ് ഒരു മുന്നറിയിപ്പ് നല്‍കി.
വളം നിര്‍മാണത്തിനായി ചെറു മീനുകളെ പിടിച്ചുകൊണ്ടുവരുന്നത് കഴിഞ്ഞ സീസണില്‍ വ്യാപകമായിരുന്ന സാഹചര്യത്തിലാണ് ഇക്കുറി മുന്നറിയിപ്പ് നല്‍കുന്നത്. മത്സ്യങ്ങള്‍ക്ക് വംശനാശം ഉണ്ടാക്കുന്ന ഈ നടപടി തടയാന്‍ നിയമമുണ്ട്.
നിയമ ലംഘനം നടത്തിയാല്‍ ബോട്ടുകളിലെ മത്സ്യങ്ങള്‍ കണ്ടുകെട്ടി 25,000 മുതല്‍ 1 ലക്ഷം രൂപ വരെ വന്‍ പിഴ ഒടുക്കേണ്ടി വരുമെന്നും ഫിഷറീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു .