ചെല്ലാനം: ചെല്ലാനം ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് കടലില്‍ ഇറങ്ങിയ വള്ളങ്ങള്‍ക്ക് തിങ്കളാഴ്ച കിട്ടിയതും 'നത്തോലി' മാത്രം. ട്രോളിങ് നിരോധനത്തിന്റെ അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. രാവിലെ നൂറോളം വള്ളങ്ങളാണ് കടലില്‍ ഇറങ്ങിയത്. എല്ലാ വള്ളത്തിലും വല നിറയെ നത്തോലി. ആദ്യമെത്തിയ വള്ളങ്ങള്‍ക്കാണ് മീനിന് വില ലഭിച്ചത്. പിന്നീട് വില കുറഞ്ഞു.

ട്രോളിങ് നിരോധന കാലം പൊതുവെ മോശമായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു. 47 ദിവസം നീണ്ട നിരോധനകാലത്ത് ആദ്യ ദിവസങ്ങളില്‍ മാത്രമാണ് കൂടുതല്‍ മീന്‍ ലഭിച്ചത്. ജൂലായില്‍ നത്തോലിയും കൊഴുവയും മാത്രമാണ് കിട്ടിയതെന്ന് തൊഴിലാളികള്‍ പറയുന്നു.