ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യുംകൊച്ചി:
ഇന്ത്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഫോറം 21-ന് തുടങ്ങും. മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉച്ചകഴിഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. 24 വരെയാണ് പരിപാടി. ഐ.എഫ്.എ.എഫ്. ഇന്ത്യന്‍ ഘടകവും ഐ.സി.എ.ആര്‍. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുമായി സഹകരിച്ചാണിത് നടത്തുന്നത്.

പത്ത് വിഭാഗങ്ങളിലായി മത്സ്യകൃഷി, മൂല്യവര്‍ദ്ധിത മത്സ്യോത്പന്നങ്ങള്‍, ചിരസ്ഥായിയായ വിഭവ സംരക്ഷണം, പരിസ്ഥിതി, ജൈവ വൈവിധ്യം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയുണ്ട്. എഴുപതോളം സ്ഥാപനങ്ങളും അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഉത്പന്ന പ്രദര്‍ശനം നടത്തും. എഴുനൂറിലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മത്സ്യകൃഷി, മത്സ്യഭക്ഷ്യ സംസ്‌കരണ രംഗത്തെ സംരംഭകരുടെ സംഗമം, 'ജെന്‍ഡര്‍ ഇന്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് ഇന്‍ ഇന്ത്യ' യുടെ പ്രത്യേക സമ്മേളനം എന്നിവയുമുണ്ട്.