മത്സ്യക്കുരുതിയുടെ മൂന്നാം വാര്‍ഷികം


മൂഴിക്കുളം:
സ്വകാര്യ കമ്പനിയില്‍ നിന്ന് രാസമാലിന്യം ഒഴുകി ചാലക്കുടിപ്പുഴയില്‍ ലക്ഷക്കണക്കിന് മത്സ്യങ്ങള്‍ ചത്തൊടുങ്ങിയതിന്റെ മൂന്നാം വാര്‍ഷിക ദിനമായ ഞായറാഴ്ച ചാലക്കുടിപ്പുഴയില്‍ പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന്റെ തൈക്കൂടം കടവിലാണ് കുഞ്ഞുങ്ങളെ പുഴയില്‍ തുറന്നുവിട്ടത്.
വരാല്‍, കട്ട്‌ല ഇനത്തില്‍പ്പെട്ടവയാണ് കുഞ്ഞുങ്ങള്‍. കൗണ്‍സില്‍ ഭാരവാഹികളായ ജയ്‌സന്‍ പാനികുളങ്ങര, അനില്‍ കാതിക്കുടം, വി.കെ. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
2013 മെയ് 29-നാണ് പുഴയില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. ഇതിനെതിരെ അന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.