അങ്കമാലി: മലയാളം എഴുതാന്‍ അറിയാത്ത കുട്ടികള്‍ക്കായി അവധിക്കാല പരിശീലനം. തുറവൂര്‍ ചരിത്ര ലൈബ്രറി ആരംഭിച്ച കുടിപ്പള്ളിക്കൂടത്തിലാണ് മലയാളം പഠിപ്പിക്കുന്നത്. മലയാള അക്ഷരങ്ങള്‍ 60 ദിവസം കൊണ്ട് എഴുതാന്‍ പഠിപ്പിക്കുന്ന ക്ലാസ്സാണിത്. കുമരക്കുളം ക്ഷേത്രം തന്ത്രി കെ.ആര്‍. കൃഷ്ണന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പഞ്ചായത്തംഗം ജോസഫ് പാറേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു .താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭരണ സമിതിയംഗം കെ.കെ.സുരേഷ്, ലൈബ്രറി സെക്രട്ടറി വി.എന്‍.വിശ്വംഭരന്‍, കെ.പി.രാജന്‍, ജോസ് കല്ലൂക്കാരന്‍, ഉഷ മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.