ആലുവ: എം.എല്‍.എ.യെന്ന നിലയില്‍ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമാണ് വീണ്ടും ലഭിച്ച വിജയമെന്ന് അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷം വികസനത്തിന് മുന്‍തൂക്കം നല്‍കിയാണ് പ്രവര്‍ത്തിച്ചത്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആലുവയില്‍ നടപ്പിലാക്കാനായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന സമയം ബി.ജെ.പി.യുമായി അവിശുദ്ധകൂട്ടു കെട്ടുണ്ടാക്കിയതായി ഇടതുപക്ഷം പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, ഇതൊന്നും വോട്ടര്‍മാര്‍ കണക്കിലെടുത്തില്ല. അതിനുള്ള തെളിവാണ് തനിക്ക് കിട്ടിയ ഉയര്‍ന്ന ഭൂരിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.