കൊച്ചിയുടെ വികസനക്കുതിപ്പിൽ മറ്റൊരു നാഴികക്കല്ല്... വിനോദസഞ്ചാര കപ്പലുകൾക്കായി നിർമിക്കുന്ന പുതിയ ടെർമിനൽ തീർക്കുന്നത് പ്രതീക്ഷയുടെ തിരമാലകൾ...

സമസ്ത മേഖലകളിലും കേരളത്തിന്റെ കുതിപ്പിന്റെ ഉത്തമ മാതൃകയായാണ് ഏവരും കൊച്ചിയെ ഉയർത്തിക്കാട്ടുന്നത്. സാമ്പത്തിക-വാണിജ്യ-വിനോദ സഞ്ചാര രംഗത്ത് സ്വപ്നസമാനമായ ഒരു കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ‘അറബിക്കടലിന്റെ റാണി’ യായ ഈ നഗരം. കൊച്ചി തുറമുഖത്ത് വിനോദസഞ്ചാര കപ്പലുകൾക്കായി നിർമിക്കുന്ന പുതിയ ടെർമിനലാണ് പ്രതീക്ഷകളുടെ തിരമാലകൾ തീർക്കുന്നത്.

കടൽസഞ്ചാരികളുടെ പറുദീസയാകുക തന്നെയാണ് ഇനി ലക്ഷ്യം

ആധുനികവും ശാസ്ത്രീയവുമായി ആഗോളതലത്തിൽ കിട്ടാവുന്ന എല്ലാ സൗഭാഗ്യങ്ങളും സംയോജിപ്പിച്ചുള്ളതാണ് പുതിയ ‘ക്രൂയിസ് ടെർമിനൽ’. 25.72 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മത്സരാധിഷ്ഠിത ടെൻഡറിലൂടെ 21.41 കോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. തറക്കല്ലിട്ടു കഴിഞ്ഞ ടെർമിനലിന്റെ പണി ദിവസങ്ങൾക്കുള്ളിൽ തുടങ്ങും. 2020-ൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

സഹായം കേന്ദ്ര ടൂറിസം വകുപ്പിന്റേത്

സമുദ്രസഞ്ചാരം ആകർഷകമാക്കാനായി ഷിപ്പിങ്- ടൂറിസം മന്ത്രാലയങ്ങൾ പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തുറമുഖ വികസന പദ്ധതികൾ മുംബൈ, മംഗളൂരു എന്നിവിടങ്ങളിലായി തുടങ്ങിയിട്ടുമുണ്ട്. ഇതിനു പുറമേയാണ് കൊച്ചിക്കും പദ്ധതി കിട്ടിയത്. ലോകത്താകമാനമുള്ള വിനോദസഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട സഞ്ചാരകേന്ദ്രമെന്നതും ഇവിടേക്കുള്ള കപ്പൽസഞ്ചാരികളുടെ എണ്ണം നാൾക്കുനാൾ കൂടുന്നതും തീരുമാനത്തിന് പിന്തുണയേകി.

ekm

കേന്ദ്ര ടൂറിസം വകുപ്പാണ് നിർമാണത്തിനുള്ള തുക അനുവദിച്ചിരിക്കുന്നത്. ടെർമിനലിനു പുറമെ, അപ്രോച്ചുറോഡ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾക്കും കൂടുതൽ തുക അനുവദിക്കുമെന്ന വാഗ്ദാനമുണ്ട്. സഞ്ചാരികൾക്കുള്ള വിവിധ നിരക്കുകളിൽ ഇളവുകൾ നൽകിയും ഇ-വിസ നടപടികൾ ലഘൂകരിച്ചുമൊക്കെയുള്ള പ്രോത്സാഹനവും അധികൃതർ നടത്തുന്നുണ്ട്.

എന്തുകൊണ്ട് പുതിയ ടെർമിനൽ?

മട്ടാഞ്ചേരി വാർഫിൽ നിലവിലുള്ള ‘സാമുദ്രിക’ ടെർമിനലിൽ പരമാവധി 2,500 യാത്രികരെ കൈകാര്യം ചെയ്യാൻ കഴിയുന്ന 1,800 ചതുരശ്ര മീറ്ററാണുള്ളത്. 260 മീറ്ററാണ് നീളം. എട്ടുമീറ്റർ ആഴമുള്ള ഇടത്തരം കപ്പലുകൾക്ക് മാത്രമേ ഇവിടെ അടുക്കാനാകൂ. ഇതിൽ കൂടുതൽ ആഴമുള്ള കപ്പലുകൾ ‘എറണാകുളം വാർഫ്‌’ ആണ്‌ ഇപ്പോൾ ഉപയോഗിക്കുക. എന്നാൽ, ഇവിടെ യാത്രികർക്കാവശ്യമായ സൗകര്യങ്ങളില്ല. ഇതിനുള്ള പരിഹാരമാണ് പുതിയ ടെർമിനൽ.

2015-ൽ ടെർമിനൽ പ്രവർത്തനം തുടങ്ങിയതിനുശേഷം കൊച്ചിയിലേക്കുള്ള സഞ്ചാരികളുടേയും കപ്പലുകളുടേയും എണ്ണം കൂടി. 2015-16-ൽ 33 കപ്പലുകൾ വഴി 35,541 യാത്രികരാണെത്തിയത്. തൊട്ടടുത്ത വർഷം 46 കപ്പലുകളിവിടെ കൊണ്ടുവന്നത് 57,129 സഞ്ചാരികളെയാണ്. പിറ്റേ വർഷം 42 കപ്പലുകളും 47,727 യാത്രികരുമാണെത്തിയത്. നടപ്പുസാമ്പത്തിക വർഷത്തിൽ ഓഗസ്റ്റ്‌ വരെ 12 കപ്പലുകളിലായി 15,424 സഞ്ചാരികൾ കൊച്ചിയുടെ തീരത്തെത്തിയെന്നാണ് കണക്ക്. സാമ്പത്തിക വർഷം 50 കപ്പലുകളെയും 65,000 യാത്രികരേയുമാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സാങ്കേതികവിദ്യയുടെ വികാസം കപ്പലുകളുടെ ആഴവും നീളവും കൂട്ടുന്നൂയെന്ന യാഥാർഥ്യമാണ് പുതിയ ടെർമിനലിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയത്.