എറണാകും റൂറൽ ജില്ലാ പോലീസിന് ആലുവയിൽ നിർമിക്കുന്ന പുതിയ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം
കൊച്ചി: എറണാകുളം റൂറല്‍ ജില്ലാ പോലീസിന് ആലുവയില്‍ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് നിര്‍വ്വഹിച്ചു. അഡീഷണല്‍ എസ്.പി കെ.ലാല്‍ജി, ഡി.വൈ.എസ്.പിമാരായ ആര്‍.റാഫി, വി.രാജീവ്, റെജി പി. എബ്രഹാം, സക്കറിയ മാത്യു ജില്ലയിലെ മറ്റ് പോലിസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പോലീസ് ആസ്ഥാനത്തിനടുത്തു തന്നെയാണ് പുതിയ ആസ്ഥാന മന്ദിരവും പണിതുയര്‍ത്തുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്തിനൊപ്പം ജില്ലാ ട്രെയിനിങ് സെന്ററും ഇവിടെയുണ്ട്. ജില്ലയിലെ മുഴുവന്‍ സ്‌പെഷല്‍ യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കും.
മുപ്പത്തിയാറായിരത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ചു നിലകളിലായാണ് അത്യന്താധുനിക സൗകര്യങ്ങളുളള പോലീസ് ആസ്ഥാന മന്ദിരം ഉയരുന്നത്. മൂന്നു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.
Content Highlights: Ernakulam Rural District Police builds a new headquarters in Aluva
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..