കൊച്ചി: സംസ്ഥാനത്തെ 5000 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കോമേഴ്സ് സ്ഥാപനമായ ഡയഗണ്‍കാര്‍ട്.കോം തീര്‍ത്തും സൗജന്യമായി കോവിഡ് പ്രതിരോധ കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തിച്ചു നല്‍കും. കഴുകി വീണ്ടും ഉപയോഗിക്കാവുന്ന രണ്ട് കോട്ടണ്‍ മാസ്‌കുകള്‍, അഞ്ച് ത്രീ-പ്ലൈ അള്‍ട്രാസോണിക് നോസ് പിന്‍ മാസ്‌കുകള്‍, 10 എംഎല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ എന്നിവയുള്‍പ്പെട്ട കിറ്റാണ് സൂകൂള്‍ വിലാസത്തില്‍ സൗജന്യമായി ഡെലിവറി ചെയ്യുക.

www.diaguncart.com എന്ന വെബ്സൈറ്റിലൂടെ ആദ്യം അപേക്ഷിക്കുന്ന 5000 വിദ്യാര്‍ഥികള്‍ക്കാണ് കൊറിയര്‍ ചാര്‍ജ് ഉള്‍പ്പടെ സൗജന്യമായി കിറ്റുകള്‍ എത്തിക്കുന്നത്. ഒരു സ്‌കൂളില്‍ നിന്ന് ചുരുങ്ങിയത് ന്‍ 10 ഓര്‍ഡര്‍ ലഭിച്ചിരിക്കണം. ഒരു സ്‌കൂളിലെ പരമാവധി 200 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇങ്ങനെ കിറ്റുകള്‍ നല്‍കുകയെന്ന് ഡയഗണ്‍കാര്‍ട്.കോം ഡയറക്ടര്‍ ജിജി ഫിലിപ്പ് പറഞ്ഞു.
വിവരങ്ങള്‍ക്ക് കോള്‍ സെന്റര്‍ 9338333303

Content Highlight: Covid Kits for 5000 School Students